കത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ 3310 വിപണിയിലേക്ക് !

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (14:14 IST)
കിടിലന്‍ ഫീച്ചറുകളുമായി പഴയ നോക്കിയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് വിപണിയിലെത്തും. ജര്‍മനിയിലും ഓസ്ട്രിയയിലുമായിരിക്കും ഫോണ്‍ ആദ്യം ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 3400 രൂപയോളമായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിലയേക്കാള്‍ ആളുകളുടെ നോസ്റ്റാള്‍ജിയ മുതലെടുക്കുക എന്നതാണ് ഈ തിരിച്ചുവരവിലൂടെ നോക്കിയ ഉദ്ദേശിക്കുന്നത്.
 
ഇരട്ട സിം, രണ്ടു മെഗാപിക്സൽ ക്യാമറ എന്നിവയുമായാണ് പുതിയ ഫോണ്‍ എത്തുന്നത്. ഫിസിക്കൽ കീബോർഡ് തന്നെയാണ് ഈ ഫോണിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ ഫോണിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്പ്ലെയില്‍ നിന്ന് കളര്‍ ഡിസ്പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാമെന്നതും ഈ ഫോണിന്റെ പ്രധാന പ്രത്യേകതയാണ്. 
 
3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെയുള്ള നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്. ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷും നല്‍കിയിട്ടുണ്ട്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
Next Article