തകര്‍പ്പന്‍ ഇന്റീരിയറും എക്സ്റ്റീരിയറുമായി നിസാൻ ടെറാനോ ഫേസ്‌ലിഫ്റ്റ് !

Webdunia
തിങ്കള്‍, 9 ജനുവരി 2017 (10:41 IST)
നിസാന്‍ ടെറാനോ ഫേസി‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ നിരത്തിലേക്ക്. 2017 മാർച്ചോടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. 2013ല്‍ ഇന്ത്യൻ വിപണിയിലെത്തിയ ടെറാനോ അടിമുടി മാറ്റങ്ങൾക്ക് വിധേയമായാണ് വീണ്ടും എത്തിച്ചേരുന്നത്. ടെറാനോയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നതോടെ കൂടുതൽ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
വാഹനത്തിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും സാമാന്യം വലിയതോതിലുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുക്കിയ മുൻ-പിൻ ഭാഗങ്ങളിലുള്ള ബംബറുകലാണ് ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നത്. ഹെഡ്‌ലാമ്പിലും ടെയിലാമ്പിലുമുള്ള മാറ്റങ്ങൾ ഒഴിച്ചാല്‍ റിനോ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് നിസാൻ ടെറാനയും പങ്കുവയ്ക്കുന്നത്.
 
1.6ലിറ്റർ പെട്രോൾ എൻജിൻ, 1.5ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിലവില്‍ വാഹനം എത്തുന്നത്. ഇതേ വേരിയന്റുകളിൽ എൻജിനുകളിൽ വലിയ മാറ്റമില്ലാതെയായിരിക്കും പുത്തൻ ടെറാനോയുടെ അവതരണം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ നിരത്തിലെത്തിയെങ്കിലും കഴിഞ്ഞ വർഷം എഎംടി പതിപ്പ് എത്തിയതല്ലാതെ വലിയ മാറ്റങ്ങൾക്കൊന്നും ടെറാനോ വിധേയമായിട്ടില്ല.
 
Next Article