മാഗ്നൈറ്റിന്റെ രൂപഭംഗി പൂർണമായും വ്യക്തമാകുന്ന വിഡിയോ പുറത്തുവിട്ട് നിസ്സാൻ, വീഡിയോ !

ഞായര്‍, 30 ഓഗസ്റ്റ് 2020 (15:19 IST)
മാഗ്നൈറ്റ് ബി-എസ്‌യുവിയുടെ ആകാരഭംഗി പൂർണമായും വ്യക്താമാകുന്ന വീഡിയോ പുറത്തുവിട്ട് നിസ്സാൻ. ഡിസൈൻ ശൈലി പൂർണമായും എടുത്തുകാട്ടുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിയ്ക്കുന്നത്. വാഹനത്തിന്റെ 360 ഡിഗ്രിയിലുള്ള ഡിസൈൻ ഓവർ വ്യൂ വീഡിയോയിൽനിന്നും വ്യക്തമാകും. നിസ്സാൻ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന വാഹനം ഈ മാസം അവസാനത്തോടെ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 
 
വാഹനത്തിന്റെ പരീക്ഷണ ഓട്ടം നിസാൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന വാഹനമാണ് നിസ്സാൻ മാഗ്നൈറ്റ്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. 
 
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

Presenting Nissan’s latest global B-SUV the #NissanMagnite - a car specially designed to attract attention, appreciation, admiration. Get ready to be mesmerised by #MagniteAtFirstSight #NissanConcept

To know more, visit https://t.co/IuHJuqKGQe pic.twitter.com/M3xgPEksBx

— Nissan India (@Nissan_India) July 16, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍