കോപ്പി പേസ്റ്റ് ട്വീറ്റുകൾ ഇനി വേണ്ട, ഫീഡിൽ എത്തില്ല !

ഞായര്‍, 30 ഓഗസ്റ്റ് 2020 (14:58 IST)
നിരവധി പുത്തൻ തലമുറ മാറ്റങ്ങളാണ് ട്വിറ്റർ അടുത്തിടെ ഉപയോക്താക്കൾക്കായി കൊണ്ടുവന്നത്. ട്വീറ്റുകളുടെ ക്വാളിറ്റി മെച്ചപ്പെടുത്തതിന് എപ്പോഴും ട്വിറ്റർ മാറ്റങ്ങൾ കൊണ്ടുവരാറുമുണ്ട്. ഇപ്പോഴിതാ അത്തരം ഒരു നടപടിയ്ക്ക് ഒരുങ്ങുകയാണ് ട്വിറ്റർ. ഇത്തവന ട്വിറ്റലെ കോപ്പിയടിയ്ക്കാർക്കാണ് പ്രശ്നം. 
 
കോപ്പി പേസ്റ്റ് ട്വീറ്റുകളെ ഇനി ട്വിറ്റർ പ്രോത്സാഹിപ്പിയ്ക്കില്ല, സത്യത്തിൽ കോപ്പിയടിയ്ക്കാരെയല്ല സ്പാം ക്യാംപെയിനുകളും, സോഷ്യൽ മീഡിയയിലെ സാധ്യതകൾ മുതലെടുക്കുന്ന പരസ്യ പ്രചാരണങ്ങളും ട്വിറ്ററിൽനിന്നും ഒഴിവാക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാർട്ടികളുടെ ക്യാംപെയിനുകൾ ഉൾപ്പടെ ഇത്തരത്തിൽ ഒഴിവാക്കപ്പെടും. കോപ്പി പേസ്റ്റ് ട്വീറ്റുകൾ ഫീഡിൽ പ്രദശിപ്പിയ്ക്കുന്നത് കുറയ്ക്കും. അതിനാൽ കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകള്‍ക്ക് ഇനി ട്വിറ്ററില്‍ കാഴ്ചക്കാര്‍ കുറയും എന്ന് ട്വിറ്റർ വ്യക്തമാക്കി കഴിഞ്ഞു. 

We’ve seen an increase in ‘copypasta,’ an attempt by many accounts to copy, paste, and Tweet the same phrase.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍