ക്രോസ് കോൺസെപ്റ്റ് ഡാറ്റ്സൺ ഗോയുമായി നിസ്സാന്‍ എത്തുന്നു. 'ഗോ ക്രോസ്' എന്ന പേരിലാണ് പുതിയ എസ് യു വി എത്തുന്നത്. ഫൈവ് സീറ്റര്‍, സെവൻ സീറ്റര്‍ എന്നീ വകഭേദങ്ങളിലാണ് ഗോ ക്രോസ് എത്തുന്നത്. റെഡി-ഗോ കോൺസെപ്റ്റിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണിത്. ഗോ, ഗോ പ്ലസ് നിരയിലെത്തുന്ന പുതിയ മോഡലിലൂടെ ക്രോസ് ഓവർ വിപണിയിൽ ആധിപത്യം ഉറപ്പാക്കുകയാണ് ഡാറ്റ്സണിന്റെ ലക്ഷ്യം.
പുറത്തു വരുന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് സെവൻ സീറ്റർ ലോഞ്ച് ചെയ്ത ശേഷമായിരിക്കും ഫൈവ് സീറ്റ് മോഡൽ വിപണിയിലെത്തുക. ഗോ പ്ളാറ്റ്ഫോമിൽ നിർമ്മിച്ചിട്ടുള്ള ഒരു ഫ്ളാഗ്ഷിപ്പ് കാഊകൂടിയാണ് ഗോ ക്രോസെന്ന് കമ്പനി വ്യക്തമാക്കി. ഗോ ഹാച്ച് ബാക്കിനോട് സാമ്യമുള്ളതാണ് ഈ വാഹനത്തിന്റേയും ഡിസൈൻ. എങ്കിലും കൂടുതലായി ചേര്‍ത്തിട്ടുള്ള ഫീച്ചറുകള്‍ വാഹനത്തിന് ഒരു ആനചന്തം നല്‍കുന്നുണ്ട്.
ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. ഡി-കട്ട് ഗ്രില്ലിന്റെ വലുപ്പവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ് എന്നിവയും വാഹനത്തിന് മനോഹാരിത നല്‍കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 17 ഇഞ്ച്, അഞ്ചു സ്പോക്ക് അലോയ് വീലുകളും വാഹനത്തിന് പരുക്കന്‍ റോഡിലും മികച്ച കൺട്രോൾ നൽകുന്നു.
ഗോ ഹാച്ച് ബാക്ക്, ഗോ+ എന്നീ മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ള 1.9 എല്‍ കെ 9 പോട്രോൾ എൻജിനാണ് ഗോ ക്രോസിലും ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 83.5ബി എച്ച് പി കരുത്തും 104എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സിസ്റ്റവും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം എത്തുന്നത്. ലിറ്ററിന് 16 മുതല്‍ 20കി.മി ഇന്ദനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ച് ലക്ഷത്തിനും 6.5ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.