ഷിവോമിയുടെ പുതിയ പവര്‍ ബാങ്ക് ഇന്ത്യന്‍ വിപണിയില്‍
ഷിവോമിയുടെ ഏറ്റവും പുതിയ 20000 എം എ എച്ച് എം ഐ പവര്‍ ബാങ്ക് ഇന്ത്യയിലെത്തി. വില1,699 രൂപ. ഷിവോമിയുടെ ആറാം വാര്‍ഷികദിനമായ ഇന്ന് ഈ പവര്‍ ബാങ്ക് വിപണിയിലെത്തും.
മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമായി സ്‌ക്രാച്ച്പ്രൂഫ് മെറ്റീരീയലാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ പവര്‍ബാങ്കെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ പവര്‍ ബങ്ക് ഉപയോഗിച്ച് എം ഐ 4 മോഡല്‍ 4 തവണയും ഐഫോണ്‍ 6 ഏഴ് തവണയും ഐപാഡ് മിനി 3 തവണയും മാക്ബുക്ക് 1.2 തവണയും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശമുന്നയിക്കുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് ഈ പവര്‍ബാങ്ക് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.