മുഖ്യബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. എന്നാല്‍ സ്റ്റാറ്റ്യൂട്ടറി ലിക്വഡിറ്റി റേഷ്യോ അര ശതമാനം കുറച്ച് 22.5 ശതമാനമാക്കി.
വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന നിരക്കായ റിപ്പോ എട്ടു ശതമാനവും ബാങ്കുകളില്‍ നിന്ന് ആർബിഐ നിക്ഷേപം സ്വീകരിക്കുമ്പോള്‍ നൽകുന്ന പലിശയായ റിവേഴ്‌സ് റിപ്പോ ഏഴു ശതമാനവുമാണ്. കരുതൽ ധനാനുപാതവും നാലു ശതമാനമായി നിലനിറുത്തി.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്ന് നടന്നത്. സാമ്പത്തികവളര്‍ച്ച ദുര്‍ബലമായ സാഹചര്യത്തില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത്.