എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22 ശതമാനം സെസ്

ബുധന്‍, 12 ജൂലൈ 2023 (19:17 IST)
എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍. എക്‌സ്‌യുവി, എസ്‌യുവി, എംയുവി വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമെ 22 ശതമാനം സെസ് കൂടി നല്‍കണമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കുന്നത്.
 
എഞ്ചിന്‍ ശേഷി 1500 സിസിക്ക് മുകളില്‍, നീളം നാലുമീറ്ററില്‍ കൂടുതല്‍,ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലീമീറ്ററിന് മുകളില്‍ എന്നീ മാനദണ്ഡങ്ങളുള്ള വാഹനം ഏത് പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും മാനദണ്ഡം പാലിക്കുന്നില്ലെങ്കില്‍ കുറഞ്ഞ സെസാകും ബാധകമാവുക. ഇതോടെ ഈ ഗണത്തില്‍പ്പെടുന്ന ഇലവില്‍ സെസ് കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ്‌യുവിക്ക് നിലവില്‍ 22 ശതമാനം സെസാണ് ചുമത്തുന്നത്. നിയമം നിലവില്‍ വരുന്നതോടെ ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍