Milma: മിൽമയുടെ പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും

ഞായര്‍, 17 ജൂലൈ 2022 (18:20 IST)
പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മോര്, തൈര്,ലെസ്സി എന്നീ ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം വർധനയുണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു.
 
നാളെ മുതൽ പുതുക്കിയ വില നിലവിൽ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും കെ എസ് മണി അറിയിച്ചു. പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയത് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പാലുത്പന്നങ്ങൾക്ക് വില കൂടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍