Walk in liqour shops:പുതിയ 243 വാക്ക് ഇൻ മദ്യവിൽപ്പനശാലകൾക്ക് അനുമതി,കൂടുതൽ ഔട്ട്‌ലറ്റുകൾ തൃശൂരിൽ

ഞായര്‍, 17 ജൂലൈ 2022 (09:45 IST)
സംസ്ഥാനത്ത് പുതിയ മദ്യശാലകൾക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക് ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് സർക്കാർ അനുമതി. ഇതോടെ നിലവിലെ 267 ഔട്ട്‌ലറ്റുകൾ എന്നതിൽ ഇരട്ടി വർധനവുണ്ടാകും.
 
175 പുതിയ ഔട്ട്‌ലറ്റുകളും മുൻ യുഡിഎഫ് സർക്കാർ പൂട്ടിയ 69 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്.തൃശൂരിലാണ് കൂടുതൽ ഔട്ട്‌ലറ്റുകൾ(28)  തിരുവനന്തപുരത്ത് 27 എണ്ണവും തുറക്കും. ഏറ്റവും കുറവ് കാസർകോടും പത്തനംതിട്ടയിലുമാണ്.7 ഔട്ട്‌ലറ്റുകൾ വീതമാണ് ഇവിടങ്ങളിൽ തുറക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍