മുകേഷ് അംബാനി ബോർഡ് അംഗത്വം രാജിവെച്ചു, ആകാശ് അംബാനി ഇനി റിലയൻസ് ജിയോ ചെയർമാൻ

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (20:14 IST)
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ ജിയോ ഇൻഫോകോം ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡിൽ നിന്നും മുകേഷ് അംബാനി രാജിവെച്ചു. സ്ഥാപനത്തിൻ്റെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ മൂത്ത മകനുമായ ആകാശ് അംബാനിയാണ് പുതിയ ബോർഡ് ചെയർമാൻ.
 
പങ്കജ് മോഹൻ പവാറിനെ അഞ്ച് വർഷത്തേക്കായി കമ്പനി മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചു. രമീന്ദര്‍ സിങ് ഗുജ്‌റാള്‍, കെവി ചൗധരി എന്നിവര്‍ ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് ഡയറക്ടര്‍മാരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article