ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനി

Webdunia
ചൊവ്വ, 17 ജൂലൈ 2018 (14:55 IST)
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ഇനി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അമ്പാനി. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ മേധാവി ജാക്ക് മായെ പിന്തള്ളിയാണ് മുകേഷ് അമ്പാനി  ഏഷ്യയിലെ ഏറ്റവും വലിയ  സമ്പന്നൻ എന്ന പദവിയിലെത്തിയത് 
 
സാമ്പത്തിക ഏജൻസിയായ ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓഹരി വിമണിയിൽ റിലയൻസിനുണ്ടായ മുന്നേറ്റമാണ് മുകേഷ് അമ്പാനിയെ മുന്നിലെത്തിച്ചത്, റിപ്പോർട്ട് പ്രകാരം 44.3 ബില്ല്യൺ ഡോളറാണ് മുകേഷ്  അമ്പാനിയുടെ സമ്പാദ്യം. 44 ബില്യനാണ് ജാക്ക് മായുടെ ആസ്തി
 
ടെലികോം വിപണിയിൽ ജിയോ ഉണ്ടാക്കിയ നേട്ടമാണ് റിലയൻസ് ഇൻഡസ്ട്രീസിനെ അതിവേഗം മുന്നിലെത്തിക്കുന്നത്. ഈ വർഷം ഇതേവരെ നാലു ബില്ല്യൺ ഡോളറിന്റെ വർധന മുകേഷ് അമ്പാനിയുടെ ആസ്തിതിൽ ഉണ്ടായി. ഇതിൽ ഇനിയും വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article