റഷ്യയിൽ നിന്നും ഖത്തറിലേക്ക്; ലോകകപ്പ് പന്ത് റഷ്യ ഖത്തറിന് കൈമാറി

ചൊവ്വ, 17 ജൂലൈ 2018 (14:24 IST)
ഒരോ ലോകകപ്പ് അവസാനവും അടുത്ത ലോകകപ്പിനായുള്ള തുടക്കം കൂടിയാണ്. ഇനി ആരാധകർ കാത്തിരിക്കുന്നത് 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനായാണ്. റഷ്യക്കും ഖത്തറിനുമിടയിലുള്ള ദൂരം ആരാധകരിൽ വീര്യം നിറക്കും. ഖത്തർ ലോകകപ്പിന്റെ തുടക്കത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നും ഖത്തറിലേക്ക് പന്ത് കൈമാറൽ ചടങ്ങ് നടന്നു. 
 
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനിൽ നിന്നും ഔദ്യോഗിക ഫുട്ബോള്‍ ഖത്തര്‍ അമീന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഏറ്റുവാങ്ങി. ക്രെംലിന്‍ കൊട്ടാരത്തിൽ വച്ചാണ് ചടങ്ങ് നടന്നത്. 2022 ഖത്തറിൽ ഇന്ത്യക്കും പന്ത് തട്ടാനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍