പൂമുഖവാതിൽ ഇങ്ങനെയായിരിക്കണം, ഇല്ലെങ്കിൽ ദോഷം

ചൊവ്വ, 17 ജൂലൈ 2018 (12:53 IST)
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂമുഖവും കവാടവും. വീട്ടിലേക്ക് സന്തോഷവും ഐശ്വര്യവും കടന്നുവരുന്ന വഴിയാണിത് അതിനാൽ ഇവക്ക വാസ്തുവിൽ പ്രത്യേക പരിഗണന തന്നെയാണ് നൽകുന്നത്. വീടിന് പൂമുഖ വാതിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വാതിൽ പണിയുന്ന രീതി, വാതിൽ പണിയുന്ന മരം എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. തേക്ക്, വീട്ടി, ആ‍ഞ്ഞിലി, പ്ലാവ് എന്നി മരങ്ങളിൽ വാതിൽ കട്ടിളയും വാതിൽ പാളികളും പണിയുന്നതാണ് ഉത്തമം. പലമരങ്ങളിൽ വീട്ടിലെ കവാടങ്ങൽ പണിയുന്നത് നന്നല്ല. എല്ലാം ഒരു മരമാകാൻ പ്രത്യേകം ശ്രദ്ധിക്കുക.
 
രണ്ട് പൊളി അകത്തേക്ക് തുറക്കുന്ന വിധത്തിലാണ് വീടിന്റെ പ്രധാന കവാടത്തിന്റെ വാതിൽ പാളികൾ പണിയേണ്ടത്.  രണ്ട് പാളികളും തുല്യ അളവിലുള്ളതായിരിക്കണം. ഇവ തുറക്കുമ്പോഴോ അടക്കുമ്പോഴൊ ബുദ്ധിമുട്ടുകൾ നേരിടാൻ പാടില്ല എന്നതും പ്രധാനമാണ്. പ്രധാന വാതിലിനു നേരെ മുന്നിലോ പിന്നിലോ യാതൊരു തടസങ്ങളും പാടില്ല.  ഇതിൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധ ചെലുത്തണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍