രാജ്യത്ത് ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ കുതിപ്പ്

Webdunia
വ്യാഴം, 19 നവം‌ബര്‍ 2015 (13:58 IST)
രാജ്യത്ത് ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ലാന്‍ഡ്ഫോണ്‍, മൊബൈല്‍ വരിക്കാരുടെ എണ്ണം ഓഗസ്റ്റില്‍ 101.41 കോടി ആയിരുന്നു. സെപ്റ്റംബറില്‍ 102.26 കോടിയിലേക്കാണ് വളര്‍ച്ച. എന്നാല്‍ ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ എണ്ണം ഇക്കാലയളവില്‍ കുറഞ്ഞു.

 2.6 കോടിയില്‍ നിന്ന് 2.59 കോടിയിലേക്കാണ് ഇടിഞ്ഞത്. മൊബൈല്‍ വരിക്കാരുടെ എണ്ണമാകട്ടെ 96.6 കോടിയില്‍ നിന്ന് 98.8 കോടിയിലേക്കാണ് ഉയര്‍ന്നത്. ഫോണ്‍സാന്ദ്രതയിലും വര്‍ധനവുണ്ട്. 80.4 ശതമാനത്തില്‍നിന്ന് 80.9 ശതമാനമായി ഉയര്‍ന്നു.

അതേസമയം, ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 40.2 കോടിയിലെത്തുമെന്നു സര്‍‌വേ പറയുന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യുടെ പഠനത്തിലാണ് ഈ വിവരം.

മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗം 30.6 കോടി. ഒക്ടോബറിൽ ഇത് 27.6 കോടിയാണ്. കഴിഞ്ഞ മാസം മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരിക്കുന്നത് 27.6 കോടി ആളുകളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം അധിക വളര്‍ച്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗ്‌താക്കളില്‍ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാമതുമാണ്. ഇന്ത്യയാണ് മൂന്നാമത്.ഇന്റര്‍നെറ്റ് ഇന്ത്യയില്‍ വളര്‍ച്ചയുടെ നെറുകയിലാണ്. അടുത്ത വര്‍ഷം ജൂണോടെ 46.4 കോടി ഉപയോക്തളായി ഉയരുമെന്നാണ് കരുതുന്നത്.