മൈക്രോമാക്സ് ഇലക്ട്രിക്ക് വാഹനനിർമ്മാണ രംഗത്തേക്കും കടക്കുന്നു

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (13:18 IST)
സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് ഇലക്ട്രോണിക്ക് വാഹന നിർമ്മാണ രംഗത്തേക്കും കടക്കാനൊരുങ്ങുന്നു. സ്മാർട്ട് ഫോൺ നിർമ്മാണ രംഗത്തു നിന്നും വ്യത്യസ്തമായ പുതിയ വിപണികണ്ടെത്തുന്നതിന്റെ ഭാഗമായാണ്  കമ്പ ഇലക്ട്രോണിക്ക് വാഹന നിർമ്മാണ രംഗത്തേക്കും കടക്കാനൊരുങ്ങുന്നത്. രാജ്യത്ത് ഇലക്ട്രോണിക്ക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു വരുന്ന സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാനാണ് കമ്പനികളുടെ ശ്രമം.
 
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യമായ ലിതിയം അയൺ ബാറ്ററികളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വിപണനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്.ഇതിനാവശ്യമയ അനുമതികൾ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നിലവിൽ രജ്യത്തെ ഡൽഹി പോലുള്ള നഗരങ്ങളിൽ ഇലക്ട്രിക്ക് ടാക്സികളും റിക്ഷകളും പ്രചാരത്തിലുണ്ട്. ഇത് ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം.
 
അതേ സമയം ഇലക്ട്രിക്ക് വാഹനിർമ്മാണവുമായി ബന്ധപ്പെട്ട് തങ്ങൾ പ്രാരംഭ ദിശയിലാണ് എന്നാണ് മൈക്രോ മാക്ല്സ് പറയുന്നത്. സങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് മറ്റു കമ്പനികളുമായി ഇപ്പോൾ ചർച്ചകൾ മാത്രമാണ് നടക്കുന്നത് എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article