വരുന്നൂ... മാരുതി സുസുക്കിയുടെ ടോള്‍ബോയ് ‘വാഗൻ ആര്‍ ഫെലിസിറ്റി’ !

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:33 IST)
‘വാഗൻ ആറി’ന്റെ പരിമിതകാല പതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രംഗത്ത്. ‘വാഗൻ ആർ ഫെലിസിറ്റി’ എന്ന പേരിലാണ് ‘എൽ എക്സ് ഐ’, ‘വി എക്സ് ഐ’ എന്നീ വകഭേദങ്ങളില്‍ വാഹനം വില്പനക്കെത്തുന്നത്. ‘എൽ എക്സ് ഐ ഫെലിസിറ്റി’ക്ക് 4.40 ലക്ഷം രൂപയും ‘വി എക്സ് ഐ - എ എം ടി (ഒ) ഫെലിസിറ്റി’യ്ക്ക് 5.37 ലക്ഷം രൂപയുമാണ് വില   
 
ശബ്ദസൂചനയും ഡിസ്പ്ലേയും സഹിതമുള്ള റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീക്കർ സഹിതമുള്ള ഇരട്ട ഡിൻ ബ്ലൂ ടൂത്ത് മ്യൂസിക് സിസ്റ്റം എന്നീ സവിശേഷതകളുമായാണ് ‘എൽ എക്സ് ഐ’ എത്തുന്നത്. കൂടാതെ പി യു സീറ്റ്, സ്റ്റീയറിങ് കവർ, റിയർ സ്പോയ്ലർ, ബോഡി ഗ്രാഫിക്സ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകളും ‘വാഗൻ ആർ ഫെലിസിറ്റി’യിലുണ്ട്.
 
രാജ്യത്തെ ഏറ്റവും വിജയകരമായ കാർ ബ്രാൻഡുകൾക്കൊപ്പമാണു ‘വാഗൻ ആറി’ന്റെ സ്ഥാനം. ബ്രാൻഡിന്റെ വളർച്ചയിൽ അതിന്റെ ജനപ്രീതിയും സ്വീകാര്യതയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന അഞ്ചു കാറുകളിലൊന്നായി തുടരാന്‍ ‘വാഗൻ ആറി’നു കഴിഞ്ഞതായും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. 
 
Next Article