മാരുതിയുടെ ആദ്യ ലഘു വാണിജ്യ വാഹനം ‘സൂപ്പർ ക്യാരി’ വിപണിയില്‍

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (12:44 IST)
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ആദ്യ ലഘു വാണിജ്യ വാഹനം ‘സൂപ്പർ ക്യാരി’ വിൽപ്പനയ്ക്കെത്തി. ഗുജറാത്തിലാണ് ഈ വാഹനം ആദ്യമായി വില്പനക്കെത്തിയിട്ടുള്ളത്. ദൃഢതയുള്ള എൽ സി വിയായ ‘സൂപ്പർ ക്യാരി’ക്ക് കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവ് മാത്രമല്ല, മികച്ച ഇന്ധനക്ഷമത നൽകാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
 
793 സി സി ഡീസൽ എൻജിനാണ് ഇന്ത്യൻ വിപണിക്കായി 300 കോടിയോളം രൂപ ചെലവിൽ വികസിപ്പിച്ച ‘സൂപ്പർ ക്യാരി’ക്കു കരുത്തേകുന്നത്. ഒരു ലിറ്ററിന് 22.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 3.25 ചതുരശ്ര അടി വിസ്തൃതിയാണ് വാഹനത്തിനുള്ളത്. 740 കിലോഗ്രം ഭാരവാഹക ശേഷിയാണു ‘സൂപ്പർ ക്യാരി’ക്കുള്ളത്. സുപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ വാഹനത്തിന് 4.03 ലക്ഷം രൂപയാണ് വില.
 

വെബ്ദുനിയ വായിക്കുക