ഏപ്രില്‍ ഒന്നുമുതല്‍ മൊബൈല്‍ ഫോണ്‍ വില ഉയരും

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (10:28 IST)
മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്ത് വിറ്റഴിക്കുന്ന മൊബൈല്‍ ഫോണുകളുടെയും മറ്റു ഗാഡ്ജറ്റുകളുടെയും എക്‌സൈസ് തീരുവ കൂട്ടിയതിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ മൊബൈല്‍ ഫോണുകളുടെ വില ഉയരും. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ക്ക് വില കൂടില്ല. ആറ് മുതല്‍ !12.5 ശതമാനം വരെയായിരിക്കും വര്‍ധന ഉണ്ടാകുന്നത്.

ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്ന് മുതല്‍ പല കമ്പനികളും ഫോണിന് വില കൂട്ടിയിരുന്നു. എന്നാല്‍ വില കൂട്ടുന്നത് ഫോണിന്റെ ഇറക്കുമതിയെ കാര്യമായി ബാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.  ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ 6.4 കോടി ഫോണുകളാണ് വിവിധ കമ്പനികള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.