ആക്രമണം നടത്തിയ ശേഷം ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നു: ഹമാസ് അംഗങ്ങളായ പിതാവും മകനും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മെയ് 2024 (19:32 IST)
hamas
ആക്രമണം നടത്തിയ ശേഷം ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നുവെന്ന് ഹമാസ് അംഗങ്ങളായ പിതാവും മകനും വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നു.  47 കാരനായ ജമാല്‍ ഹുസ്സൈന്‍ അഹ്മദ് റാഡിയാണ് ഇക്കാര്യം സമ്മതിച്ചത്. ആ സ്ത്രീയെ ഞാന്‍ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ഞാന്‍ പറഞ്ഞു. ജീന്‍സും ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്- ജമാല്‍ വീഡിയോയില്‍ കുറ്റസമ്മതം നടത്തി.
 
ബലാത്സംഗത്തിന് ശേഷം ആ സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ജമാല്‍ പറയുന്നു. എന്നാല്‍ ഈ സ്ത്രീയെ ഇരുവരും മാറി മാറി ബലാത്സംഗം ചെയ്ത ശേഷം പിതാവ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ 18 വയസ്സുകാരനായ മകന്‍ പറയുന്നു. 'ആദ്യം പിതാവ് ബലാത്സംഗം ചെയ്തു. പിന്നെ ഞാന്‍ ചെയ്തു. അതിന് ശേഷം എന്റെ കസിന്‍ ബലാത്സംഗം ചെയ്തു. അത് കഴിഞ്ഞ് ഞങ്ങള്‍ പോന്നു. പക്ഷെ ആ സമയത്ത് പിതാവ് ആ സ്ത്രീയെ വെടിവെച്ച് കൊന്നു.'-  മകന്‍ പറയുന്നു. 1200 ഇസ്രയേലികളെ ഹമാസ് വെടിവെച്ച് കൊന്നുവെന്നും 250 പേരെ തട്ടിക്കൊണ്ടുപോയി എന്നുമാണ് ഇസ്രയേല്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍