അഞ്ച് വർഷത്തിനുള്ളിൽ എല്ലാ എസ്‌യുവികളും ഇലക്‌ടിക്കാകും: പ്രഖ്യാപനവുമായി മഹീന്ദ്ര

വെള്ളി, 12 മാര്‍ച്ച് 2021 (17:08 IST)
ഇന്ത്യൻ നിരത്തുകളിൽ ആദ്യമായി വൈദ്യുതി വാഹനം സമ്മാനിച്ച മഹീന്ദ്ര പൂർണമായും ഇലക്‌ട്രോണിക്കിലേക്ക് മാറാനൊരുങ്ങുന്നു. അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
 
ടാറ്റ മോട്ടോഴ്‌സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ ഇന്ത്യ എന്നീ കമ്പനികള്‍ വരുംവര്‍ഷങ്ങളില്‍ പൂര്‍ണമായി വൈദ്യുതി വാഹനങ്ങളിലേക്കു മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെസ്‌ല കൂടി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മഹീന്ദ്രയുടെ തീരുമാനം.
 
2027-30 ആകുന്നതോടെ കമ്പനിയുടെ 30 ശതമാനം ബിസിനസ് വൈദ്യുതവാഹനങ്ങളില്‍ നിന്നാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.വൈദ്യുതിയിലേക്ക് മാറുന്നെന്ന പ്രഖ്യാപനം നടത്തുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍