തകരാറ് കണ്ടെത്തി: പുത്തൻ തലമുറ ഥാർ തിരിച്ചുവിളിച്ച് മഹീന്ദ്ര

ഞായര്‍, 7 ഫെബ്രുവരി 2021 (16:31 IST)
തകരാറ് കണ്ടെത്തിയതിനെ തുടർന്ന് പുത്തൻ തലമുറ ഥാറിലെ ചില ബാച്ചുകളെ പരിശോധനയ്ക്കായി തിരികെവിളിച്ച് മഹീന്ദ്ര. ക്യാംഷാഫ്റ്റില്‍ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് വഹനത്തെ തിരിച്ചു വിളിയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 1,577 ഡീസല്‍ എന്‍ജിന്‍ പതിപ്പുകളെയാണ് തിരികെ വിളിച്ചിരിയ്ക്കുന്നത്. ഈ കാലയളവിൽ പ്ലാന്റിലെ മെഷിന്‍ സെറ്റിങ്ങില്‍ എറർ സംഭവിച്ചിരുന്നു എന്നും ക്യാംഷാഫ്റ്റിന്റെ പരിശോധനയില്‍ വീഴ്ച സംഭവിച്ചിരിക്കാമെന്നും മഹീന്ദ്ര അറിയിച്ചു.
 
ഈ കാലയളവിൽ നിർമ്മിച്ച ഥാർ സ്വന്തമാക്കിയ ഉപയോക്താക്കളെ ഥാർ നേരിട്ട് ബന്ധപ്പെട്ടും. സമീപത്തുള്ള സർവിസ് സെന്ററിൽ എത്തി പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നും തകരാറ് കണ്ടെത്തിയാൽ സൗജന്യമായി പരിഹരിയ്ക്കും എന്നും മഹീന്ദ്ര ഉറപ്പുനൽകിയിട്ടുണ്ട്.  2020 ഒക്ടോബര്‍ രണ്ടിനാണ് പുത്തൻ തലമുറ ഥാറിനെ മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയിൽ ഥാർ തരംഗമായി മാറുകയും ചെയ്തു. വാഹനത്തിനായുള്ള ബുക്കിങ് 39,000 പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ മാത്രം 6,000 ലധികം ബുക്കിങുകളാണ് വാഹനം സ്വന്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍