ഫാസ്‌റ്റ് ഫുഡായ മാഗിയുടെ നിരോധന കാലയളവില്‍ സാന്‍വിച്ച് കമ്പനികള്‍ വമ്പന്‍ ലാഭം ഉണ്ടാക്കിയെന്നു വിപണി റിപ്പോര്‍ട്ട്. അമ്പത് ശതമാനത്തോളമാണ് സാന്‍വിച്ചിന്റെ വില്‍പ്പന വര്‍ദ്ധിച്ചത്. സാന്‍വിച്ചിന്റെ കൂടെ ബ്രഡിന്റെയും വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് വിപണിയില്‍ ഉണ്ടായത്.
ജൂലായ് അഞ്ചിനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാഗി നിരോധിക്കുന്നത്. മാഗി നിരോധിച്ചെങ്കിലും മറ്റ് കമ്പനികള്‍ക്കു നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. മാധ്യമ വാര്‍ത്തകളും സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണം മൂലം മറ്റ് ഉല്‍പന്നങ്ങളിലും വിഷാംശം ഉണ്ടാകുമെന്ന ധാരണയായത് മറ്റു കമ്പനികള്‍ക്കു തിരിച്ചടിയായത്.
അതേസമയം, നിരോധനം നീക്കി പുറത്തിറങ്ങിയ മാഗി നിരോധിക്കണമെന്ന് വീണ്ടും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രഞ്ഞു. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാഗി നിരോധനം ബോംബൈ ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഈയത്തിന്‍റെ അംശം അനുവദനീയമായതിലും കൂടുതല്‍ ഉള്ളതിനാല്‍ ഉപയോഗ യോഗ്യമല്ലെന്ന് കാണിച്ചായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ മാഗി നിരോധിച്ചത്. എന്നാല്‍, പിന്നീട് ബോംബെ ഹൈക്കോടതി നിരോധനം ഉപാധികളോടെ എടുത്തു കളയുകയായിരുന്നു.
സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ മാഗി വിപണിയില്‍ ഇറക്കാവൂ എന്ന ഹൈക്കോടതി നിര്‍ദ്ദേശം ലഭിച്ച മാഗി പരിശോധനകളില്‍ വിജയിക്കുകയും തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ വിപണി വഴി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നീക്കം.