അസ്യൂസിന് വെല്ലുവിളി ഉയര്‍ത്തി കിടിലന്‍ സ്മാര്‍ട്ട്ഫോണുകളുമായി എല്‍ ജി !

Webdunia
വെള്ളി, 6 ജനുവരി 2017 (09:58 IST)
അസ്യൂസ്, ക്വല്‍കോം, ലെനോവോ എന്നീ കമ്പനികളെല്ലാം തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഈ അടുത്തകാലത്താണ് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ അവരില്‍ നിന്നെല്ലാം ഒട്ടും പിന്നോട്ട് പോകാതെ തന്നെ എല്‍ജിയും തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഏതെല്ലാം ഫോണുകളാണ് എല്‍ ജി ഉടന്‍ വിപണിയിലെത്തിക്കുന്നതെന്ന് നോക്കാം.
 
എല്‍ജി സ്‌റ്റെലസ് 3: 5.7ഇഞ്ച് എച്ച്ഡി 729പി ഡിസ്‌പ്ലേ,  3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്128ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഒക്ടാകോര്‍ മീഡിയാടെക് MT6750 SoC, 13എംപി പിന്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ, 4ജി LTE കണക്ടിവിറ്റി, 3,200എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളാണ് ആന്‍ഡ്രോയിഡ് ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്. 
 
എല്‍ജി കെ10: 5.3ഇഞ്ച് എച്ച്ഡി 720 ഡിസ്‌പ്ലേ, 2ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഒക്ടാകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 2800എംഎഎച്ച് ബാറ്ററി, 13എംപി പിന്‍‌ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നീ സവിശേഷതകളാണ് ഈ ഫോണിനുള്ളത്.  
 
എല്‍ജി കെ8: 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ക്വാഡ് കോര്‍ പ്രോസസര്‍, 1.5ജിബി റാം, എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുന്ന 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2500എംഎഎച്ച് ബാറ്ററി. 13 എം പി / 5എം പി ക്യാമറകള്‍, ആന്‍ഡ്രോയിഡ് ന്യുഗട്ട് എന്നിവയാണ് ഈ ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകള്‍.
 
എല്‍ജി കെ 4:  5 ഇഞ്ച് ഡിസ്‌പ്ലേ, 854X480 പിക്‌സല്‍ റസൊല്യൂഷന്‍, 5എംപി മുന്‍ ക്യാമറ, 2500എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മലോ, 1ജിബി റാം, 8ജിബി സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകള്‍.
 
എല്‍ജി കെ3: 4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണില്‍ ക്വാഡ് കോര്‍ പ്രോസസര്‍, 2എംപി മുന്‍ ക്യാമറ, 5എംപി പിന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ, 2100എംഎഎച്ച് ബാറ്ററി എന്നിവയുമാണുള്ളത്.
Next Article