ലാന്‍ഡ്‌റോവറിന്റെ തകര്‍പ്പന്‍ 'സര്‍പ്രൈസ്'; കാറുകൾക്ക് 50 ലക്ഷം രൂപ വരെ കുറച്ചു !

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (09:32 IST)
എല്ലാ പ്രമുഖ വാഹന നിർമാതാക്കളെയും ‍‍ഞെട്ടിച്ചുകൊണ്ട് വൻ വില കുറവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ. ഇന്ത്യൻ നിർമിത ലാൻഡ് റോവർ ഇവോക്, ഡിസ്കവറി സ്പോർട് എന്നി എസ് യു വികളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഡിസ്കവറി സ്പോർടിന്റെ വില നാലു ലക്ഷവും ഇവോകിന്റെ വില മൂന്നു ലക്ഷത്തോളവുമാണ് കമ്പനി കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 
ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിലുണ്ടായ കുറവാണ് മുന്‍നിര നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ വില കുറയ്ക്കാന്‍ കാരണം. ഇതോടെ ഡിസ്‌കവറി സ്‌പോര്‍ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 43.80 ലക്ഷം രൂപയാകും. കൂടാതെ റേഞ്ച് റോവര്‍ ഇവോക്കിന് 45.85 ലക്ഷവുമായി മാറും. അതേസമയം പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേ‍ഞ്ച് റോവർ സ്പോർടിന്റേയും, വോഗിന്റേയും വില മൂപ്പതു ലക്ഷം മുതൽ 50 ലക്ഷം വരെ കുറച്ചതായും റിപ്പോര്‍ട്ടുണ്ട്.
Next Article