സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (10:39 IST)
താഴ്ചയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ കൂടി 19,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,460 രൂപയാണ് ഇന്നത്തെ വില.
 
ബുധനാഴ്ച 19,520 രൂപയായിരുന്നു പവന്‍ വില.  രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
 
ആറു ദിവസത്തെ സ്ഥിരതയ്ക്ക് ശേഷമാണ് പവന്‍ വില 19,520 രൂപയിലേക്ക് താഴ്ന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.10 ഡോളര്‍ കൂടി 1,120.30 ഡോളറിലെത്തി.