സ്വര്‍ണവിലയില്‍ മാറ്റമില്ല

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (12:42 IST)
സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ചയാണ് പവന്‍ വില 20,800 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് ഉയര്‍ന്നത്.

ഈ വാരത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 7.47 ഡോളര്‍ താഴ്ന്ന് 1,313.43 ഡോളറിലെത്തി.