സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (12:58 IST)
സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പവന് 20,400 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,550 രൂപയാണ് വില.

രണ്ടാഴ്ചക്കിടെ ആയിരത്തിലേറെ രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണു സ്വര്‍ണവില കുറയാന്‍ കാരണം.