റിസര്‍വ് ബാങ്കിന്റെ ചിറ്റമ്മനയം കേരള ഗ്രാമീണ്‍ ബാങ്കിനോടും; കറന്‍സി ഇല്ലാതെ ബാങ്കും ഇടപാടുകാരും വലയുന്നു

വെള്ളി, 2 ഡിസം‌ബര്‍ 2016 (10:44 IST)
റിസര്‍വ് ബാങ്കില്‍ നിന്ന് ആവശ്യമായ കറന്‍സി ലഭിക്കാതെ കേരള ഗ്രാമീണ്‍ ബാങ്ക് ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത് 600ലധികം ശാഖകള്‍ ആണ് മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്കിന് ഉള്ളത്. 
 
600ലധികം ബാങ്കുകള്‍ക്കായി ദിവസം ശരാശരി 20 കോടി രൂപ മാത്രമാണ് ആര്‍ ബി ഐ അനുവദിക്കുന്നത്. അതായത്, ഒരു ശാഖയ്ക്ക് ദിവസം ലഭിക്കുന്നത് രണ്ട് ലക്ഷം രൂപ മാത്രമാണ്. ഈ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ മാത്രമാണ് ഒരു ദിവസം നല്കാന്‍ കഴിയുന്നത്. 
ഇത് ബാങ്കിനും ഇടപാടുകാര്‍ക്കും വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
 
24, 000 രൂപ ആഴ്ചയില്‍ പിന്‍വലിക്കാമെന്ന് ഉത്തരവ് ഉണ്ടെങ്കിലും പണത്തിന്റെ ദൌര്‍ലഭ്യം മൂലം ഇടപാടുകാര്‍ക്ക് ഈ സൌകര്യം ഉറപ്പാക്കാന്‍ ബാങ്കിന് കഴിയുന്നില്ല. ഗ്രാമീണ്‍ ബാങ്കിന് സ്വന്തമായി കറന്‍സി ചെസ്റ്റില്ലാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
 
ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍‍, ചെറുകിട- ഇടത്തരം കച്ചവടക്കാര്‍‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ഗ്രാമീണ്‍ ബാങ്കിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.

വെബ്ദുനിയ വായിക്കുക