മോഡലുകളിലെ പാകപ്പിഴകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറെ നേരിട്ടിട്ടുള്ള സുസുക്കി ചീത്തപ്പേരുകള്‍ക്ക് മറുപടിയുമായി ജിക്‌സറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പൂര്‍ണ്ണമായും ഫെയറിംഗ് ഘടിപ്പിച്ച ജിക്സര്‍ രൂപകല്പന, മികച്ച പ്രകടനത്തിലും മൈലേജിലും മറ്റുള്ളവരെ കവച്ചുവയ്ക്കാന്‍ പോന്നതാണ്. നേക്കഡ് ജിക്സറിലുള്ള 155 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാ ജിക്സറിന്റെ പുതിയ പതിപ്പിനുള്ളത്.
ജിക്‌സര്‍ എസ് എഫ് എന്നാണ് ഈ മോഡലിന്റെ പേര് നല്‍കിയിരിക്കുന്നത്. അഞ്ച് ഗിയറുകളാണ് ഇതിനുള്ളത്. ഫെയറിംഗ് പതിപ്പായതിനാല്‍ വേഗത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വിലയെപ്പറ്റിയൊന്നും ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരതമ്യേന വിലക്കുറവുള്ള ഫെയറിംഗ് ചെയ്ത മോഡലായിരിക്കുമെന്നാണ് കരുതുന്നത്.