ജെഫ് ബെസോസ് ആമസോൺ സിഇഒ സ്ഥാനമൊഴിയുന്നു

Webdunia
വ്യാഴം, 27 മെയ് 2021 (12:14 IST)
ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭമായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് കമ്പനിയുടെ സിഇഒ സ്ഥാനമൊഴിയുന്നു. സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് ചെയര്‍മാൻ എന്ന പദവിയാണ് ജെഫ് ബെസോസ് ഇനി വഹിയ്ക്കുക. ആൻഡി ജെയ്‌സിക്കാണ് ബെസോസിന് പകരം സ്ഥാനമേൽക്കുന്നത്.
 
വരുന്ന ജൂലൈ 5 നായിരിക്കും ബെസോസ് സിഇഒ സ്ഥാനം കൈമാറുക.1994 ൽ ആ തീയതിയിൽ കൃത്യമായി 27 വർഷം മുമ്പാണ് ആമസോൺ സ്ഥാപിക്കപ്പെട്ടത്. ഒരു ഇന്റർനെറ്റ് ബുക്ക് സ്റ്റോറിൽ തുടങ്ങി ലോകമെങ്ങും പടർന്ന വ്യവസായ സാമ്രാജ്യമായി ആമസോണിനെ വളർത്തിയെടുത്തത് ബെസോസിന്റെ കാലങ്ങളായുള്ള കഠിനാധ്വാനമായിരുന്നു.
 
ലോകമെമ്പാടുമുള്ള ഓൺലൈൻ വിൽപ്പന കൊവിഡ് കാലത്ത് കുതിച്ചുയർന്നപ്പോൾ ആമസോണിന്റെ വരുമാനം 44 ശതമാനം ഉയർന്ന് 1256 കോടി ഡോളറിലധികമായിരുന്നു.പ്രധാനപ്പെട്ട ആമസോൺ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്നും  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റ് ബിസിനസുകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ ജെഫ് ബെസോസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article