ഇന്ത്യയില്‍ ഐഫോണിന് വില വര്‍ധിപ്പിക്കുന്നു

Webdunia
ഞായര്‍, 24 ഏപ്രില്‍ 2016 (12:07 IST)
ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണിന്റെ വില കുത്തനെ വര്‍ധിപ്പിക്കുന്നു. 29 ശതമാനത്തോളമാണ് വര്‍ധന. ഈ വര്‍ഷം ജനവരി-മാര്‍ച്ച് കാലയളവിലായി ആപ്പിള്‍ വരുത്തിയ വിലക്കുറവ് പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
ആപ്പിളിന്റെ പുതിയ മോഡലായ ഐഫോണ്‍ എസ് ഇ ഇന്ത്യന്‍ വിപണിയില്‍ തണുത്ത പ്രതികരണമാണുണ്ടാക്കിയത്. ഐഫോണ്‍ 6, ഐഫോണ്‍ 6എസ് മോഡലുകള്‍ക്കും പ്രതീക്ഷിച്ച വില്‍പന ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഐഫോണ്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ കമ്പനി ഒരുങ്ങത്.
 
എഫോണ്‍ 6, ഐഫോണ്‍ 6എസ് മോഡലുകള്‍ക്ക് യഥാക്രമം 31,000 രൂപ, 40,500 രൂപ എന്നിങ്ങനെയാണ് ഇന്ത്യയില്‍ വില. വര്‍ധന നിലവില്‍ വരുന്നതോടെ ഇത് യഥാക്രമം 40,000 രൂപ, 48,000 രൂപ എന്നിങ്ങനെയാകാനാണ് സാധ്യത. ഐഫോണ്‍ 5എസിന്റെ വില 22 ശതമാനം വര്‍ധിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് സൂചന. നിലവിലുള്ള 18,000 രൂപ 22,000 രൂപയായി വര്‍ധിച്ചേക്കും.
 
സാംസങിന്റെ ഗാലക്‌സി എസ്7 എഡ്ജ്, ഗാലക്സി എസ്7 മോഡലുകള്‍ വിപണിയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്ന വേളയിലാണ്, ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുന്ന ഈ നീക്കം കമ്പനി നടത്തുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം