കയറ്റുമതിയില്‍ ഇന്ത്യന്‍ തെയില കരുത്ത് കാട്ടുന്നു

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (11:00 IST)
കെനിയയിലെ വരള്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ തെയിലകള്‍ക്ക് കയറ്റുമതി സാധ്യത വര്‍ദ്ധിച്ചു. ആഗോള തേയില ഉല്‍പാദനത്തില്‍ ചൈനയാണ് ഒന്നാമതെങ്കിലും അവരുടെ പക്കല്‍ കയറ്റുമതി ചെയ്യാന്‍ ആവശ്യമായ ചരക്കില്ലാത്തതും ഇന്ത്യന്‍ തെയിലകള്‍ക്ക് സഹായകമായി. ഇന്ത്യയുടെ ഉല്‍പാദനത്തില്‍ 80% വിദേശ വിപണിയിലേക്കാണ്. കെനിയയുടെ കയറ്റുമതി 90 ശതമാനവും ശ്രീലങ്കയുടേത് 95 ശതമാനവും.

ഈ സാഹചര്യം നിലനില്‍ക്കുന്നതോടെ ഇന്ത്യന്‍ തെയില കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരുമെന്നാണ് അറിയുന്നത്. കെനിയ സ്വന്തം തേയിലയുമായി ബ്ലെന്‍ഡ് ചെയ്ത് കയറ്റുമതി ചെയ്യാന്‍ ആശ്രയിക്കുന്നതും ദക്ഷിണേന്ത്യന്‍ തേയിലയെത്തന്നെ. ഇതുമൂലം കിലോഗ്രാമിന് 60-80 രൂപ നിലവാരത്തില്‍ പൊടിത്തേയിലയുടെ വിപണി സ്ഥിരത നേടിയിട്ടുണ്ട്. കൊച്ചി ലേല കേന്ദ്രത്തിലേക്കു തേയിലയുടെ വരവു കൂടി. നേരത്തെ പ്രതിവാരം 10 ലക്ഷം കിലോഗ്രാം പൊടിത്തേയില എത്തിയത് 13 ലക്ഷം കിലോഗ്രാമിലേക്ക് ഉയര്‍ന്നു. വര്‍ധിച്ച കയറ്റുമതി ആവശ്യം വിപണിക്ക് ആവേശം പകരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.