ഭാവി ആശങ്കയുടേതോ? 2023ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾ പിരിച്ചുവിട്ടത് 28,000 ജീവനക്കാരെ

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (20:09 IST)
2023ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ 28,000ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലോങ്ഹൗസ് കണ്‍സള്‍ട്ടിങ്ങിന്റെ ആദ്യമൂന്ന് പാദത്തിലെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനും പരിഷ്‌കരണ നടപടികളുടെ ഭാഗമായുമാണ് ഇത്രയുമധികം ആളുകളെ പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
2021ല്‍ 4080 പേരെ മാത്രമായിരുന്നു കമ്പനികള്‍ പിരിച്ചുവിട്ടതെങ്കില്‍ 2022ല്‍ ഇത് 20,000 പേരായി കുത്തനെ ഉയര്‍ന്നു. 2023ലെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണ് ലോങ്ഹൗസ് പുറത്തുവിട്ടത്. 2023ലെ മൊത്തം കണക്കുകള്‍ വരുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. എജ്യൂടെക് സ്ഥാപനമായ ബൈജൂസ് ഒക്ടോബറില്‍ മാത്രം 2,500 പേരെ പുറത്തുവിട്ടിരുന്നു. ജിയോ മാര്‍ട്ട്,ആമസോണ്‍,ഷെയര്‍ ചാറ്റ് മുതലായ കമ്പനികളിലും ഈ വര്‍ഷം പിരിച്ചുവിടലുകള്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍