കേരളത്തിലെ കൊവിഡ് കേസുകളുടെ വര്‍ധനവ്; കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (12:26 IST)
കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും മുതിര്‍ന്ന പൗരന്മാരുമാണ് മാസ്‌ക് ധരിക്കേണ്ടത്. ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രോഗം ടെസ്റ്റ് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
 
രാജ്യത്ത് പുതിയതായി 1828 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നാലരക്കോടിയോളം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 5.3 ലക്ഷത്തോളം പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍