രാജ്യസുരക്ഷ കണക്കിലെടുത്ത് വ്യാജ തിരിച്ചറിയല്‍ നമ്പരുകളോ ഡ്യൂപ്ളിക്കറ്റ് തിരിച്ചറിയല്‍ നമ്പരുകളോ ഉള്ള മൊബൈല്‍ ഫോണുകള്‍ രാജ്യത്ത് നിരോധിച്ചു. വ്യാജമായ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പരുകളായ ഐഎംഇഐ, എംഇഐഡി, ഇഎസ്എന്‍ നമ്പരുകള്‍ കൂടി വന്നതോടെയാണ് ഇറക്കു മതി നിരോധം വന്നത്.
മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി ഐഎംഇഐ, എംഇഐഡി, ഇഎസ്എന്‍ നമ്പരുകള്‍ രാജ്യസുരക്ഷയ്ക്ക് സഹായകമായതാണ് എന്നാല്‍ വ്യാജമായ നമ്പരുകള്‍ പ്രചരിച്ചതാണ് നിരോധം കൊണ്ടു വരാന്‍ കാരണമായത്. പുതിയ ഉത്തരവ് കള്ളക്കടത്ത് വിപണി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വ്യാജ നമ്പരുള്ള ഫോണുകള്‍ക്കു നിരോധനം നേരത്തേയുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.