നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയും ഇസ്രയേലും തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കിക്കൊണ്ട് സ്വതന്ത്രവ്യാപാരക്കരാറിനായി ചർച്ചകൾ ആരംഭിക്കുന്നു.
കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ന്യൂയോക്കിൽ വെച്ച് നടത്തിയ ചർച്ചയിലും സ്വതന്ത്രവ്യാപാരക്കരാർ മുഖ്യവിഷയമായിരുന്നു. ഈ സാഹചര്യത്തില്‍ വരുന്ന ഈ മാസം ഒമ്പതാം തിയതി ഇസ്രയേൽ ധനമന്ത്രാലയത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഡൽഹിയിലെത്തും. അതേസമയം ഇസ്രയേൽ സന്ദർശിക്കാൻ മോഡിയെ നെതന്യാഹു ക്ഷണിച്ചിട്ടുമുണ്ട്.
നാല് മാസം മുമ്പ് ഇസ്രയേലുമായി ഇന്ത്യ ഒപ്പുവെച്ചിരുന്നു. 880 കോടി രൂപയുടെ 262 ബരാക് മിസൈലുകൾ വാങ്ങാനുള്ള കരാറിലായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ നടത്തിയത്. ഇത് കൂടാതെ ഇസ്രയേലിന്റ സ്പൈക്ക് ടാങ്ക് വേധ മിസൈലുകളും വാങ്ങാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.