Union Budget 2024: ആദായ നികുതി പുതിയ സമ്പ്രദായത്തിലെ സ്ലാബുകൾ പരിഷ്കരിച്ചു, 3 ലക്ഷം വരെ ഇനി നികുതിയില്ല

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (13:21 IST)
Income Tax
പഴയ നികുതി സമ്പ്രദായത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. പഴയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും പുതിയ നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍ ഈ ബജറ്റിലുണ്ട്. എങ്കിലും ഇതും ഫലത്തില്‍ ശമ്പളം വാങ്ങുന്ന മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളല്ല.
 
പുതിയ നികുതി സ്ലാമ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 അക്കി ഉയര്‍ത്തി. 3 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ നികുതി നല്‍കേണ്ടതില്ല. 3 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 5 ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 ആക്കി ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ ആദായ നികുതി അടക്കേണ്ടതില്ല. 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. 10 മുതല്‍ 12 ലക്ഷത്തിന് 15 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ 30 ശതമാനം എന്ന നിലവിലെ നികുതിയും തുടരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article