അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മുസ്ലിം ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഷ്പക്ഷ വോട്ടുകള്‍ പിടിക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് ലീഗ് വിലയിരുത്തുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു സാധിച്ചിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു അത് സാധിക്കുമോ എന്ന സംശയമുണ്ടെന്ന് പാലക്കാട്ടെ ലീഗ് നേതൃത്വം ആശങ്കപ്പെടുന്നു.