ഓഹരി വിപണികളില്‍ വീണ്ടും മുന്നേറ്റം. സെന്‍സെക്‌സ് സൂചിക 99 പോയന്റ് ഉയര്‍ന്ന് 27471ലെത്തി. നിഫ്റ്റി സൂചികയിലും മുന്നേറ്റം തുടര്‍ന്നു. നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 8225 ഇലെത്തി.
437 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 166 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു
സെസ സ്റ്റെര്‍ലൈറ്റ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ പവര്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്. എന്നാല്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്.