റെനോ ക്യാപ്ച്ചറിനോട് ഏറ്റുമുട്ടാന്‍ പുതിയ നിറപ്പകിട്ടില്‍ ഹ്യുണ്ടായ് ക്രെറ്റ വിപണിയിലേക്ക് !

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:34 IST)
പുതിയ കളര്‍ സ്കീമും പുത്തന്‍ ഇന്റീരിയറുമായി ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലേക്ക്. ഏര്‍ത്ത് ബ്രൗണ്‍ കളര്‍ സ്‌കീമാണ് ക്രെറ്റയ്ക്ക് ഹ്യുണ്ടായ് നല്‍കിയിരിക്കുന്നത്. സിംഗിള്‍, ഡ്യൂവല്‍ ടോണ്‍ എന്നീ വേരിയന്റുകളില്‍ പുതിയ നിറത്തെ ഹ്യുണ്ടായ് ലഭ്യമാക്കുന്നുണ്ട്. അതേസമയം ഫാന്റം ബ്ലാക് ഡ്യൂവല്‍ - ടോണ്‍ കളര്‍ ഒപ്ഷനോടുകൂടിയ റെഡ് പാഷന്‍ കളര്‍ സ്‌കീമിനെ ക്രെറ്റയില്‍ നിന്നും ഹ്യുണ്ടായ് പിന്‍വലിക്കുകയും ചെയ്തു. 
 
സ്ലീക്ക് സില്‍വര്‍, പോളാര്‍ വൈറ്റ്, സ്റ്റാര്‍ഡസ്റ്റ്, മിസ്റ്റിക് ബ്ലൂ, ഫാന്റം ബ്ലാക്, പോളാര്‍ വൈറ്റ്, റെഡ് പാഷന്‍ എന്നീ കളറുകളിലാണ് ക്രെറ്റ ലഭ്യമാകുന്നത്. ബീജ് സീറ്റ് ഫാബ്രിക്ക് ഉള്‍പ്പെടുന്ന ലക്ഷൂര്‍ ബ്രൗണ്‍ പാക്കാണ് പുതിയ ക്രെറ്റയിലെ പ്രധാന ഇന്റീരിയര്‍ അപ്‌ഡേറ്റ്. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ബ്രൗണ്‍ ഇന്‍സേര്‍ട്ടുകളും ഉള്‍പ്പെടുന്നതാണ് ബീജ് സീറ്റ് ഫാബ്രിക്ക്. 
 
ബ്രൗണ്‍ ആക്‌സന്റ് നേടിയ ഗിയര്‍ നോബും, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ലെതര്‍-റാപ്പ്ഡ് സ്റ്റീയറിംഗ് വീലും അകത്തളത്തെ പ്രധാന സവിശേഷങ്ങളാണ്. മറ്റ് കാര്യമായ മാറ്റങ്ങളൊന്നും പുതിയ ക്രെറ്റയില്‍ നല്‍കിയിട്ടില്ല. 1.6 ലിറ്റര്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുമാണ് ക്രെറ്റ ലഭ്യമാകുന്നത്. 
 
ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹ്യുണ്ടായ് ക്രെറ്റയില്‍ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ നെക്‌സോണ്‍, ഇനി വരാനിരിക്കുന്ന റെനോ ക്യാപ്ച്ചര്‍ എന്നിവരായിരിക്കും ഹ്യുണ്ടായ് ക്രെറ്റയുടെ പ്രധാന എതിരാളികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു‍.

അനുബന്ധ വാര്‍ത്തകള്‍

Next Article