മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയുമായി 'ഹുവായ് ഓണർ 5സി' വിപണിയില്‍!

Webdunia
ചൊവ്വ, 3 മെയ് 2016 (10:29 IST)
ഹുവായ് മൊബൈൽ നിർമ്മാതാക്കള്‍ 'ഓണർ' പരമ്പരയിൽ പുതിയ സ്മാർട്ട് ഫോൺ ചൈനയിൽ പുറത്തിറക്കി. 'ഹുവായ് ഓണർ 5 സി ' എന്ന ഫോണാണ് ഹുവായ് വിപണിയിലെത്തിച്ചത്. ഏകദേശം 9,210 രൂപ വില വരുന്ന ഹുവായ് ഓണർ 5 സി അടുത്ത ആഴ്ച മുതൽ ചൈനയിലെ ഇ-കൊമേഴ്സ്‌ പോർട്ടലുകളിൽ നിന്നും, സ്റ്റോറുകളിൽ നിന്നും ലഭ്യമാകും. ചൈനയ്ക്കു പുറമെയുള്ള രാജ്യങ്ങളിലെ ഈ ഫോണിന്റെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഹുവായ് ഓണർ 5സി ഉടൻ ആഗോള വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. 
 
ഓണർ 5 സി സ്മാർട് ഫോണിന് f / 2.0 അപെർച്ചറോടു കൂടിയ 13 എംപി റിയർ ക്യാമറയാണുള്ളത്. വൈഡ് ആംഗിൾ ലെൻസ്, എൽ ഇ ഡി ഫ്ലാഷ് എന്നീ സവിശേഷതകൾ ചേർന്ന ഓട്ടോ ഫോക്കസ് ക്യാമറയാണിത്‌. ഈ ഫോണിന്റെ 8 എംപി ശേഷിയുള്ള സെൽഫി ഷൂട്ടറിൽ 77 മില്ലീമീറ്റർ വൈഡ് ആംഗിൾ ലെൻസ് സഹായത്തോടെ വിശാലമായ ഷൂട്ടിംഗ് പരിധി ഉൾപ്പെടുത്തിയെത്തിയിരിക്കുന്നു. ഈ ക്യാമറ സെൽഫി ഷൂട്ടിനു ഏറ്റവും അനുയോജ്യമായ ഫോണായി ഓണർ 5സിയെ മാറ്റുന്നു.
 
ഡ്യുവൽ സിം പിന്തുണക്കുന്ന ഓണർ 5 സിയില്‍ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അധിഷ്ഠിതമായ ഇമോഷൻ 4.1 യു ഐ-യിലാണ് പ്രവർത്തിക്കുന്നത്. 8,999 രൂപയ്ക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ച ഹുവായ് ഓണർ 4 സിയുടെ പിൻഗാമിയാണ് സ്പേസ് സിൽവർ, ഇരുണ്ട ഗ്രേ എന്നീ കളർ വേരിയന്റുകളിൽ എത്തുന്ന ഹുവായ് ഓണർ 5 സി. 1920X 1080 പിക്സൽ റെസല്യൂഷൻ നൽകുന്ന 5.2 ഇഞ്ച് ഫുൾ എച്ച്ഡി, ഐ പി എസ് ഡിസ്പ്ലേയോട് കൂടിയ ഓണർ 5 സി സ്മാർട്ട്ഫോണിന് 1.7 ജിഗാ ഹെട്സ് വേഗത നൽകുന്ന 64 ബിറ്റ് കിരിൻ 650 ഒക്ടാകോർ പ്രോസസറാണ് കരുത്തേകുന്നത്. 
 
2 ജിബി റാമിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി 3000 എം എ എച്ച് ശേഷിയാണ് ഉള്ളത് .16 ജിബി ഇൻബിൽറ്റ് സ്റ്റോറേജോടെ എത്തുന്ന ഫോണിന്റെ സംഭരണശേഷി മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും. ഫുൾ യൂണിമെറ്റൽ ബോഡി രൂപകൽപ്പനയോടെയെത്തുന്ന 'ഹുവായ് ഓണർ 5 സി ' 0.5 സെക്കൻറ് എന്ന വളരെ കുറഞ്ഞ സമയം കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാൻ സഹായിക്കുന്ന 2.0 ഫിംഗർപ്രിന്റ്‌ സ്കാനർ പിന്നിൽ ഘടിപ്പിച്ചാണ് എത്തുന്നത്. ഈ ഫോണിനു 156 ഗ്രാം ഭാരമാണുള്ളത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article