മാസത്തിൽ മൂന്നു തവണ ജി എസ് ടി റിട്ടേൺ സമർപ്പിക്കേണ്ട പെടാപ്പാടിന് വിരാമം; റിട്ടേൺസ് ഫയലിങ്ങ് ഇനി മാസത്തിൽ ഒരു തവണ

Webdunia
ശനി, 5 മെയ് 2018 (12:35 IST)
മാസത്തിൽ മൂന്നു തവണ ജി എസ് ടി റിട്ടേൺസ് സമർപ്പിക്കേണ്ട കഷ്ടപ്പാട് ഇനിയില്ല. മാസത്തിൽൽ ഒരു തവണ ജി എസ് ടി റിട്ടേൺസ് ഫയൽ ചെയ്താൽ മതിയെന്ന് ജി എസ് ടി കൌൺസൽ യോഗത്തിൽ തീരുമാനമെടുത്തു. ഇന്നലെ ചേർന്ന ജി എസ് ടി കൌൺസിൽ യോഗത്തിലാണ് മാസത്തിൽ മൂന്നു തവണയായിരുന്ന ജി എസ് ടി രിട്ടേൺസ് ഫയലിങ്ങ് ഒരുതവണയാക്കാൻ തീരുമാനമെടുത്തത്.
 
അതേസമയം പഞ്ചസാരക്ക് മൂന്നു രൂപ സെസ്സ് ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ കടുത്ത ഭിന്നാഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ തീരുമാനം എടുക്കനായില്ല. എത്തനോളിന്റെ നികുതി കുറക്കുന്നതിനും ഇന്നലെ ചേർന്ന ജി എസ് ടി കൌണസിൽ യോഗത്തിൽ തീരുമാനമെടുക്കാനായില്ല. നിലവിൽ പതിനെട്ട് ശതമാനമാണ് എത്തനോളിന്റെ നികുതി.
 
ഇക്കാര്യങ്ങളിൽ കേരളം, ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ എതിർപ്പുന്നയിച്ചതിനാൽ കാര്യങ്ങളിൽ ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആസാം ധനകാര്യ മന്ത്രി ഹേമന്ത് ബിശ്വ ശർമ്മ, ഡോ. തോമസ് ഐസക് എന്നിവർ അംഗങ്ങളായ മന്ത്രിതല സമിതിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 
ആറുമാസം കൊണ്ട് മൂന്ന് ഘട്ടങ്ങളായി റിട്ടേൺസ് ഫയൽ ചെയ്യുന്ന രീതി പുർണ്ണമായും നടപ്പിലാക്കാനാകും എന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹാൻസ്മുഖ് ആദിയ വ്യക്തമക്കി. വീഡിയോ കൊൺഫറൻസിങ്ങ് വഴി ചേർന്ന കൌൺസിൽ യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article