‘ഗ്രീസ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല’
ഗ്രീസിലെ സാമ്പത്തിക ഞെരുക്കം ഇന്ത്യയെ നേരിട്ടു ബാധിക്കില്ലെന്നു റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.ഗ്രീസുമായി ഇന്ത്യയ്ക്കു സാമ്പത്തിക ഇടപാടുകൾ കുറവാണെന്നും രൂപയുടെ വിനിമയ നിരക്കിനെ പ്രതിസന്ധി ചെറിയ തോതിൽ ബാധിച്ചേക്കാമെങ്കിലും വലിയ പ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രീസിലെ സാമ്പത്തിക പ്രതിന്ധി കൂടുതൽ കുഴപ്പങ്ങളിലേക്കു നീങ്ങുകയാണെങ്കിൽ ലോക വ്യാപാരത്തെ തന്നെ ബാധിക്കുമെന്നു രാജൻ അഭിപ്രായപ്പെട്ടു. ലോക സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. 1930ലേതിനു സമാനമായ സാമ്പത്തിക മാന്ദ്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്നും രഘുറാം രാജൻ പറഞ്ഞു.