സ്വർണവില കുതിക്കുന്നു: പവന്റെ വില 38,720 രൂപയായി

Webdunia
ശനി, 5 മാര്‍ച്ച് 2022 (11:18 IST)
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയരുന്നു. ശനിയാഴ്‌ച്ച മാത്രം പവന് 640 രൂപയുടെ വർധനവാണുണ്ടായത്.ഇതോടെ പവന്റെ വില 38,720 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 4840 രൂപയുമായി.
 
റഷ്യ-യുക്രൈന്‍ യുദ്ധംതുടരുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തും വില ഉയരാന്‍ കാരണം. 16 മാസത്തെ ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ഇതിന് മുൻപ് 2020 നവംബറിലാണ് പവന് 38,400 രൂപ വിലയെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article