സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി. 2530 രൂപയാണ് ഗ്രാമിന്റെ വില. 20,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നേരത്തെ മാസങ്ങളോളം സ്വര്‍ണവില ഇരുപതിനായിരത്തിലും താഴെ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്വര്‍ണം വീണ്ടും വില വര്‍ധിച്ചത്.
എന്നാല്‍ സ്വര്‍ണവില അടുത്ത ദിവസങ്ങളില്‍ തന്നെ കൂടും എന്ന് പറപ്പെടുന്നു, ചൈനയിലെ മാറ്റമാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയുടെ സാമ്പത്തിക പ്രതിസന്ധി ആഗോള നിക്ഷേപകരെ ഡോളറിലേക്കും സ്വര്‍ണത്തിലേക്കും തിരിക്കുന്നത് വില വര്‍ധിപ്പിക്കാന്‍ ഇടയാക്കും.