വിലയില്‍ ആശ്ചര്യകരമായ രീതിയില്‍ കുറവനുഭവപ്പെട്ട ദിനങ്ങള്‍ക്കു ശേഷം തിളക്കം വീണ്ടെടുത്ത് വീണ്ടും സ്വര്‍ണ്ണംതിരിച്ചെത്തുന്നു. സ്വര്‍ണം പവന് ഒറ്റയടിക്ക് 400 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണ്ണവില ആഭ്യന്തര വിപണിയില്‍ പവന്‍ 20,000 എന്ന പഴയ അവസ്ഥയിലേക്ക് തിരികെ എത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയായാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. നാല് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് നേരിട്ട ഏറ്റവും വലിയ ഇടിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒരു മാസക്കാലയളവില്‍ പവന് 19,400 രൂപ വരെ എത്തിയിരുന്നു. ഈ നിലയില്‍ നിന്നാണ് അപ്രതീക്ഷിതമായി വില കുത്തനെ ഉയര്‍ന്നത്.