ഒറ്റയടിക്ക് കൂടിയത് 400 രൂപ, സ്വർണവില 45,000ലേക്ക്

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (12:42 IST)
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 44,960 രൂപയായി. ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. 5620 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. അഞ്ചുദിവസത്തിനിടെ 680 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം മുതലാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.
 
കഴിഞ്ഞ ബുധനാഴ്ച സ്വർണവില 45,000 രൂപയിലെത്തി റെക്കോർഡിട്ടിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയും വീണ്ടും വില ഇപ്പോൾ ഉയരുകയും ചെയ്തിരിക്കുകയാണ്. ഈ മാസത്തിൻ്റെ തുടക്കത്തിൽ 44,00 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.
 

അനുബന്ധ വാര്‍ത്തകള്‍

Next Article