ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഗ്രീസ് പ്രതിസന്ധിക്കു താത്കാലിക പരിഹാരമാകുമെന്ന സൂചനകളെത്തുടര്‍ന്നു ഡോളര്‍ കൂടുതല്‍ കരുത്തു നേടുന്നതാണു സ്വര്‍ണ വില കുറയാന്‍ കാരണം. ലണ്ടന്‍ വിപണിയില്‍ വില ഒരു ഔണ്‍സിന് 1154 ഡോളറാണ്. ഒരു ഘട്ടത്തില്‍ 1151 ഡോളര്‍വരെ താഴ്ന്നിരുന്നു. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19600 എന്ന നിലയില്‍ തുടരുന്നു. ഗ്രാമിന് 2450 രൂപയാണു വില.