സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു, പവന് 80 രൂപ കുറഞ്ഞു

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (13:04 IST)
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു. 20320 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2540 രൂപയായി. ഒരാഴ്ചയായി പവന്‍ വില 20400 രൂപയില്‍ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ് തന്നെയാണ് ഇവിടെയും പ്രതിഫലിച്ചത്.

രൂപ ശക്തിപ്രാപിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയതുമാണ് വില ഇടിയാന്‍ കാരണം.  സ്വര്‍ണ്ണം പവന്‍ സമീപ ഭാവിയില്‍ തന്നെ 20000 രൂപയിലെത്തുമെന്നാണ് വിപണി വിദഗ്ദര്‍ നല്‍കുന്ന സൂചന.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.